നീണ്ട 275 ദിവസങ്ങള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി ; ഇനി ഷൂട്ടിംഗ് തിരക്കുകളിലേക്ക്

December 5, 2020 0 By Editor

കൊച്ചി: നീണ്ട 275 ദിവസങ്ങള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി. പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.രമേഷ് പിഷാരടി, ആന്റോജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ക്കൊപ്പം കല്ലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് ചായ കുടിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്.എം.ജി റോഡ് വഴി കണ്ടെയ്നര്‍ റോഡിലൂടെയാണ് മമ്മൂട്ടി ഇവിടെ വന്നിറങ്ങിയത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുറത്തിറങ്ങിയത്. ‘പ്രീസ്റ്റ്’ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗിന് പിന്നാലെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇനി പ്രീസ്റ്റിന്റെ ഷൂട്ടിംഗ് മമ്മൂട്ടി പൂര്‍ത്തിയാക്കും. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.