ലോ​ക സ​മാ​ധാ​ന​ത്തി​ന്  “മോ​ദി ക​മ്മി​ഷ​ൻ’ നി​ർ​ദേ​ശ​വു​മാ​യി മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് 

ലോ​ക സ​മാ​ധാ​ന​ത്തി​ന് “മോ​ദി ക​മ്മി​ഷ​ൻ’ നി​ർ​ദേ​ശ​വു​മാ​യി മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് 

August 11, 2022 Off By admin

മെ​ക്സി​ക്കോ സി​റ്റി : ലോ​ക​ത്താ​കെ ന​ട​ക്കു​ന്ന യു​ദ്ധ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ടാ​നും സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നം​ഗ ഐ​ക്യ​രാ​ഷ്‌​ട്ര സ​മാ​ധാ​ന ക​മ്മി​ഷ​ൻ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നു മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ആ​ന്ദ്ര​സ് മാ​നു​വ​ൽ ലോ​പ്പ​സ് ഒ​ബ്ര​ഡോ​ർ. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സു​മാ​ണ് ഒ​ബ്ര​ഡോ​ർ നി​ർ​ദേ​ശി​ക്കു​ന്ന ക​മ്മി​ഷ​നി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് എ​ല്ലാ യു​ദ്ധ​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്കാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കാ​നാ​ണു ക​മ്മി​ഷ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് വൈ​കാ​തെ യു​എ​ന്നി​ന് രേ​ഖാ​മൂ​ലം ശു​പാ​ർ​ശ ന​ൽ​കാ​നാ​ണു മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ തീ​രു​മാ​ന​മെ​ന്നു വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. 

യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഉ​ട​മ്പ​ടി​ക​ളി​ലേ​ക്കു ലോ​ക​രാ​ജ്യ​ങ്ങ​ളെ ന​യി​ക്കാ​നാ​ണു ക​മ്മി​ഷ​ൻ. അ​ഞ്ചു വ​ർ​ഷം ന​മു​ക്ക് സം​ഘ​ർ​ഷ​ങ്ങ​ളും അ​ക്ര​മ​വു​മി​ല്ലാ​തെ സ​മാ​ധാ​ന​മാ​യി ജീ​വി​ക്ക​ണം. യു​ദ്ധം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച ജ​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കേ​ണ്ട​തു​ണ്ട്. യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് ചൈ​ന, റ​ഷ്യ, എ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ​യും മെ​ക്സി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ക്ഷ​ണി​ക്കു​ന്നു. ഇ​വ​രും താ​ൻ നി​ർ​ദേ​ശി​ച്ച മ​ധ്യ​സ്ഥ ക​മ്മി​ഷ​നെ അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഒ​ബ്ര​ഡോ​ർ.