ലൂസിഫറിന് മുകളിൽ‌! സിനിമാ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന് തുടക്കമിട്ട് മോഹൻലാലും പൃഥ്വിയും

ലൂസിഫറിന് മുകളിൽ‌! സിനിമാ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന് തുടക്കമിട്ട് മോഹൻലാലും പൃഥ്വിയും

August 18, 2022 Off By admin

സിനിമാ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന് തുടക്കമിട്ട് മോഹൻലാലും പൃഥ്വിയും. തിരക്കഥാകൃത്ത് മുരളീ ഗോപിയും നിർമാതാവ് ആന്റണി പെരുമ്പാവൂരും ചേർന്നാണ് ഈ വലിയ പ്രഖ്യാപനം നടത്തിയത്.

സിനിമയെ കുറിച്ചുള്ള കാര്യങ്ങൾ നാലുപേരും പങ്കിട്ടു. ലൂസിഫറിന് മുകളിൽ‌ നിൽക്കുമെന്നും വലിയ മുടക്കുമുതൽ വേണ്ടി വരുന്ന ചിത്രമാണിതെന്നും മോഹൻലാൽ പറഞ്ഞു.

മുരളിയുടെ കഥ അത്തരത്തിൽ ഒന്ന് തന്നെയാണ്. പൃഥ്വിയുടെ സംവിധാനവും ചേരുമ്പോൾ ആ പ്രതീക്ഷ ഇരിട്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്കഥ പൂര്‍ത്തിയായെന്നും പരമാവധി വേഗത്തില്‍ മറ്റു ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ‘‘ഔദ്യോഗിക കൂടികാഴ്ചയല്ല. എന്നിരുന്നാലും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് തൊട്ടുമുന്നോടിയുള്ള ആദ്യ ചുവടാണ്. തിരക്കഥ പൂര്‍ത്തിയായി.

അഭിനേതാക്കള്‍ മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സമയാണ്. ഇന്ന് മുതല്‍ ‘എമ്പുരാന്‍’ തുടങ്ങുകയാണ്. തുടങ്ങി കഴിഞ്ഞാല്‍ വളരെ പെട്ടന്ന് തന്നെ മറ്റു കാര്യങ്ങള്‍ പെട്ടന്ന് ചെയ്യാന്‍ തന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’’ പൃഥ്വിരാജ് പറഞ്ഞു.

‘‘ഇതൊരു തുടക്കമാണ്. അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. പ്രീ പ്രൊഡക്‌ഷന്‍ ജോലികള്‍ ആരംഭിക്കുന്നു. ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു, ഇത് പ്രീക്വല്‍ ആണോ സീക്വല്‍ ആണോ എന്ന്. ഇതൊരു സെക്കൻഡ് ഇന്‍സ്റ്റാള്‍മെന്റാണ്. ഒരു മൂന്ന് ഫിലിം സീരിസിന്റെ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ്.’’–മുരളി ഗോപി പറഞ്ഞു.