Monkeypox in Malappuram: മലപ്പുറത്തും മങ്കിപോക്‌സ്

Monkeypox in Malappuram: മലപ്പുറത്തും മങ്കിപോക്‌സ്

July 22, 2022 0 By Editor

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. മലപ്പുറത്താണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്ന് ഈ മാസം ആറിന് നാട്ടിലെത്തിയ ആള്‍ക്കാണ് രോഗബാധ. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലും വീട്ടിലും ഉള്‍പ്പെടെ രോഗിയുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഇതോടെ സംസ്ഥാനത്തെ മങ്കിപോക്‌സ് രോഗികളുടെ എണ്ണം മൂന്നായി. നേരത്തെ കൊല്ലത്തും കണ്ണൂരിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും വിദേശയാത്ര കഴിഞ്ഞെത്തിയവരായിരുന്നു.