കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന അർഷാദ് പിടിയിൽ. കാസർകോട്ടുനിന്നാണ് അർഷാദിനെ പിടികൂടിയത്. ഇയാൾക്കൊപ്പം ഒരു സുഹൃത്തിനെയും പിടികൂടിയിട്ടുണ്ട്.

കൊച്ചിയിൽനിന്ന് ഇയാളെ പിന്തുടർന്നു പോയ പൊലീസ് സംഘം കാസർകോട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയതാണ് പ്രാഥമിക വിവരം. മൊബൈൽഫോണിൽനിന്നു ലഭിച്ച വിവരങ്ങൾ പിന്തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ കാസർകോട്ടുണ്ടെന്നു കണ്ടെത്തിയത്. ഇന്നു പൊലീസ് പയ്യോളിയിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്നലെ കൊലപാതക വിവരം പുറത്തു വന്നതോടെ ഇയാൾ ഫോൺ ഓഫാക്കി വച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.