30 ദിവസം കൊണ്ട് അഞ്ചുകോടിയുടെ സമ്മാനങ്ങൾ ” ഓണത്തിന് ആറാടാൻ ഒരുങ്ങി  മൈജി ; വടംവലി ഓണം ഓഫർ ഓഗസ്റ്റ്  13 മുതൽ ആരംഭിക്കും

30 ദിവസം കൊണ്ട് അഞ്ചുകോടിയുടെ സമ്മാനങ്ങൾ ” ഓണത്തിന് ആറാടാൻ ഒരുങ്ങി മൈജി ; വടംവലി ഓണം ഓഫർ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും

August 11, 2022 0 By Editor

കോഴിക്കോട്: കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ ബ്രാൻഡായ മൈജിയിൽ ഓണം ‘വടംവലി’ ആരംഭിച്ചു. മലയാളിക്ക് ഓണം ആഘോഷമാക്കാൻ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളും അത്യുഗ്രൻ ഡിസ്‌ക്കൗണ്ടുകളുമായിട്ടാണ് കേരളത്തിലെ 104 ഷോറൂമുകളും ഒരുങ്ങിയിരിക്കുന്നതെന്ന് മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയരക്ടർ എ.കെ.ഷാജി. ബ്രാൻഡ് അംബാസിഡർ മഞ്ജുവാര്യർക്കൊപ്പം ഓഫർ പ്രഖ്യാപിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 15 വരെ മാത്രമായിരിക്കും ഓഫർ ലഭ്യമാവുക. ഓഫർ കാലവധിയായ 30 ദിവസങ്ങൾക്കുള്ളിൽ തന്നെ 5 കോടി രൂപയുടെ സമ്മാനങ്ങളും മെഗാ ഡിസ്‌ക്കൗണ്ടുകളും ഉപഭോക്താക്കൾക്ക് മൈജി വിതരണം ചെയ്തിരിക്കും. 5000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേസുകൾക്കും സ്‌ക്രാച്ച് ആന്റ് വിൻ കാർഡ് ലഭിക്കും, സ്‌ക്രാച്ച് ചെയ്താൽ ഡിസ്‌ക്കൗണ്ടോ, സമ്മാനമോ ഉറപ്പായും നേടാനും സാധിക്കും. അഞ്ച് ശതമാനം മുതൽ 100ശതമാനം വരെ ഡിസ്‌ക്കൗണ്ടുകൾ ഉൾപ്പെടുന്ന ബമ്പർ ആനുകൂല്യങ്ങളും സ്മാർട്ട്‌ഫോൺ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എൽ.ഇ.ഡി ടി.വി തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളും ഭാഗ്യശാലികൾക്കായി ഈ സ്‌ക്രാച്ച് ആന്റ് വിൻ കാർഡുകളിൽ ഒളിഞ്ഞിരിക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു ,ചടങ്ങിൽ മോഹൻലാലും മഞ്ജുവാര്യരും ഒന്നിച്ചഭിനിയിക്കുന്ന പരസ്യ ചിത്രവും റിലീസ് ചെയ്തു.

കാത്തിരിപ്പില്ലാതെ വമ്പൻ സമ്മാനങ്ങൾ ഉടനടി നേടാം എന്നതാണ് മൈജി വടംവലി ഓണം ഓഫറിന്റെ പ്രത്യേകത. കേരളത്തിലുടനീളമുള്ള മൈജി-മൈജി ഫ്യൂച്ചർ സ്റ്റോറുകളിലൂടെ ഈ ഓഫർ ഏവർക്കും ലഭ്യമാകും. വമ്പൻ സമ്മാനങ്ങളുടെ, സൂപ്പർ മെഗാ ഡിസ്‌ക്കൗണ്ടുകളുടെ ഈ വടംവലിയിൽ ജയം മൈജിയുടെ പ്രിയ ഉപഭോക്താക്കൾക്കായിരിക്കും. മൈജി ഷോറൂമുകൾ സന്ദർശിക്കുന്ന ഏതൊരാൾക്കും മൈജി സ്‌റ്റോറുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് സ്മാർട്ട് ഓണം ലക്കി ഡ്രോ കോണ്ടസ്റ്റിൽ പങ്കെടുത്ത് വിസിറ്റ് ആന്റ് വിന്നിലൂടെ 5 ലക്ഷം രൂപയുട സ്മാർട്ട് ഹോം കോംബോ നേടുവാൻ അവസരമുണ്ട്. ഇതിൽ യോഗ്യത നേടാൻ പർച്ചേസ് നടത്തേണ്ട ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ ആകർഷണം. ഇതിനെല്ലാം പുറമെ വിവിധ ബ്രാൻഡുകൾ നൽകുന്ന അത്യാകർഷകമായ ഓഫറുകൾ മുഖേന വിലയേറിയ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് നേടാൻ സാധിക്കും. മൈജി വടംവലി ഓണം ഓഫറുകൾ മൈജി ഓൺലൈനിലും ലഭ്യമാണ്. ഒരു രൂപയുമായി വന്നാൽ മൈജിയിലും ഫ്യൂച്ചർ ഷോറൂമുകളിലുമുള്ള എന്തും വാങ്ങിപ്പോകാം. അതിനുള്ള ഇ.എം.ഐ സൗകര്യവും ഇവിടെ ഏർപെടുത്തിയിട്ടുണ്ട്.

ഈ ഓണക്കാലത്ത് നാല് പുതിയ മൈജി ഫ്യൂച്ചർ സ്റ്റോറുകൾ കൂടി മൈജിയുടെ ശ്രേണിയിൽ ചേരും. സെപ്റ്റംബർ ഒന്നിന് ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലും സെപ്റ്റംബർ മൂന്നിന് കാഞ്ഞങ്ങാടും പയ്യന്നൂരും മൈജി ഫ്യൂച്ചർ പ്രവർത്തനമാരംഭിക്കുമെന്നും എ.കെ.ഷാജിപറഞ്ഞു. മൈജി ഓണം ഓഫർ പ്രകാശന വേളയിൽ സംവിധായകൻ ജിസ് ജോയിയും പങ്കെടുത്തു.