ജമ്മു കശ്മീരിൽ സൈനിക ക്യാംപിനു നേരെ ചാവേറാക്രമണം; 3 സൈനികർക്ക് വീരമൃത്യു

കശ്മീര്‍:  ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക ക്യാപിനു നേരെ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. സൈനിക ക്യാംപ് ഉന്നമിട്ട് രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നാലെ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ഇവിടെ സൈനിക നടപടി തുടരുകയാണെന്നാണ് വിവരം. ചാവേറായെത്തിയ രണ്ടു ഭീകരരും കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം  ജ​മ്മു ക​ശ്മീ​രി​ലെ ബ​ഡ്ഗാ​മി​ൽ മൂ​ന്നു ല​ഷ്ക​ർ ഇ ​തൊ​യ്ബ ഭീ​ക​ര​രെ ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചിരുന്നു. ഖാ​ൻ​സാ​ഹി​ബ് മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ് ഇ​വി​ടം വ​ള​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. ക​ശ്മീ​രി പ​ണ്ഡി​റ്റാ​യ രാ​ഹു​ൽ ഭ​ട്ട്, അ​മ്രീ​ൻ ഭ​ട്ട് എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി നാ​ട്ടു​കാ​രെ വ​ധി​ച്ച കൊ​ടും​ഭീ​ക​ര​ൻ ല​ത്തീ​ഫ് റാ​ത്ത​റെ​യു​ൾ​പ്പെ​ടെ​യാ​ണ് ര​ക്ഷാ​സേ​ന വ​ധി​ച്ച​തെ​ന്നു ക​ശ്മീ​ർ ഐ​ജി വി​ജ​യ്കു​മാ​ർ. ഇ​വ​രി​ൽ നി​ന്നു വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തു. 

ക​ഴി​ഞ്ഞ മേ​യി​ലാ​ണു റ​വ​ന്യൂ വ​കു​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന രാ​ഹു​ൽ ഭ​ട്ടി​നെ ഓ​ഫി​സി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഭീ​ക​ര​ർ വെ​ടി​വ​ച്ചു​കൊ​ന്ന​ത്. ഇ​തോ​ടെ, ആ​ശ​ങ്ക​യി​ലാ​യ ക​ശ്മീ​രി പ​ണ്ഡി​റ്റു​ക​ൾ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​രു​വി​ലി​റ​ങ്ങി. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ശ്മീ​രി ടി​വി താ​രം അ​മ്രീ​ൻ ഭ​ട്ടി​നെ ബ​ഡ്ഗാ​മി​ലെ ച​ഡൂ​ര​യി​ൽ ഭീ​ക​ര​ർ വ​ധി​ച്ചു. പി​ന്നാ​ലെ ക​ശ്മീ​രി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ​ക്കു​മെ​തി​രേ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. രാ​ഹു​ൽ ഭ​ട്ടി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു ഭീ​ക​ര​രെ ര​ക്ഷാ​സേ​ന നേ​ര​ത്തേ വ​ധി​ച്ചി​രു​ന്നു. ഇതിന് പിന്നാലെയാണ്  മൂന്ന് സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടൽ തുടരുകയാണ്.

Loading...