നിപ വൈറസ്: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

May 24, 2018 0 By Editor

തിരുവനന്തപുരം: ശനിയാഴ്ച എല്ലാ ജില്ലകളിലും നടത്താന്‍ തീരുമാനിച്ചിരുന്ന പോലീസ് വകുപ്പിലെ സിവില്‍ പോലീസ് ഓഫീസര്‍/വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്ബര്‍653/2017, 657/2017) തസ്തികകളുടെ ഒ.എം.ആര്‍ പരീക്ഷ മാറ്റിവച്ചു.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മേയ് 31 വരെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികള്‍ എല്ലാം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ പരീക്ഷാ തീയതി പത്ര, ദൃശ്യ മാദ്ധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുന്നതാണ് പി.എസ്.സി അറിയിച്ചു.