ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതോടെ ഹിന്ദു വോട്ടുകള്‍ നഷ്ടമായി: ചെന്നിത്തല

ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതോടെ ഹിന്ദു വോട്ടുകള്‍ നഷ്ടമായി: ചെന്നിത്തല

May 29, 2021 0 By Editor

 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മേല്‍നോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായൈന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി പോലും ആ പദവി ആഗ്രഹിച്ചിരുന്നില്ല. അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന് പ്രവര്‍ത്തച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് ഉമ്മന്‍ചാണ്ടിയെ മേല്‍നോട്ട സമിതിയുടെ അധ്യക്ഷനാക്കി.

ഈ നടപടിയിലൂടെ താന്‍ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്തു. എങ്കിലും ഒരു പരാതിയും നല്‍കിയില്ല. എന്നാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുന്നതിന് ഹൈക്കമാന്‍ഡിന്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.