ഒരുമണിക്കൂറോളം ഒന്നും മിണ്ടാതെ മഞ്ജുവും ദിലീപും ഒരു വീട്ടില്‍, മീനാക്ഷി വന്നതില്‍ ആശ്വാസമെന്ന് മഞ്ജു വാര്യര്‍

June 12, 2018 0 By Editor

മഞ്ജുവിന്റെ പിതാവ് മരിച്ചവിവരമറിഞ്ഞ് ദിലീപും മകള്‍ മീനാക്ഷിയുമെത്തി. ഒരു മണിക്കൂറോളം തൃശൂര്‍ പുള്ളിലെ വീട്ടില്‍ ചെലവഴിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. അര്‍ബുദബാധിതനായിരുന്ന മഞ്ജുവിന്റെ പിതാവ് മാധവ വാര്യര്‍(73) ഞായറാഴ്ചയാണ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തൃശൂരിലെ വസതിയില്‍ വെച്ചായിരുന്നു മാധവ വാര്യരുടെ അന്ത്യം. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു അദ്ദേഹം.

മഞ്ജുവിനെ ആശ്വസിപ്പിക്കാനൊരുങ്ങി മീനാക്ഷി. മുത്തച്ഛനെ അവസാനമായി കാണാന്‍ മീനാക്ഷിയും ദിലീപും മഞ്ജുവിന്റെ വീട്ടില്‍ എത്തിയിരുന്നു. ദിലീപും മീനാക്ഷിയും എത്തിയപ്പോള്‍ മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരും വീട്ടിലുണ്ടായിരുന്നു. മുത്തച്ഛന്റെ കാല്‍ തൊട്ട് വന്ദിക്കാന്‍ മധു മീനാക്ഷിയോടു പറഞ്ഞു. മീനാക്ഷി മുത്തച്ഛന്റെ കാല്‍തൊട്ട് വന്ദിച്ച് അമ്മയുടെ അടുത്ത് ചെന്നിരുന്നു. ആകെ തളര്‍ന്നിരിക്കുന്ന മഞ്ജുവിനെ സമാധാനിപ്പിക്കാന്‍ മീനാക്ഷി ശ്രമിച്ചിരുന്നു. ശേഷം മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കെടുത്തു. അന്നേരവും മീനാക്ഷിയും ദിലീപും വീട്ടിനുള്ളില്‍ തന്നെ ഇരുന്നു. ഒരു മണിക്കൂറിലധികം ഇവിടെ ചെലവഴിച്ച ദിലീപും മീനാക്ഷിയും മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ഇടവേള ബാബുവും ദിലീപിന്റെ സഹോദരന്‍ അനൂപും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മഞ്ജുവിന്റെ അടുത്ത് കുറച്ച് നേരം ഇരുന്ന ശേഷം മീനാക്ഷി ദിലീപിന്റെ അടുത്തേയ്ക്ക് മാറി. മധു വാര്യരോടും അടുത്ത ബന്ധുക്കളോടും സംസാരിച്ച ശേഷം മീനാക്ഷി മടങ്ങി. തിരിച്ചെത്തിയ മധുവിനെ ദിലീപ് ആശ്വസിപ്പിച്ച ശേഷം പുറത്തിറങ്ങി. അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാനാണ് താനെത്തിയതെന്ന് വീട്ടിലുണ്ടായിരുന്ന അടുപ്പമുള്ളവരോട് ദിലീപ് പറഞ്ഞു. എന്നാല്‍ മഞ്ജുവുമായി സംസാരിക്കാനോ ഒന്നിനും ദിലീപ് മുതിര്‍ന്നില്ല. എന്നാല്‍ അച്ഛന്റെ മരണത്തിന് മകള്‍ എത്തിയെന്ന ആശ്വാസമായിരുന്നു മഞ്ജുവിന്.

ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹമോചനം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 1998ല്‍ വിവാഹിതരായ ഇരുവരും 2015ലാണ് വിവാഹ മോചിതരായത്. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം.