ഷിഗെല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം; തലശ്ശേരിയില്‍ ഒ​രു ഹോട്ടൽ ഉൾപ്പെടെ 4 സ്ഥാ​പ​ന​ങ്ങ​ള്‍ അടപ്പിച്ചു

ഷിഗെല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം; തലശ്ശേരിയില്‍ ഒ​രു ഹോട്ടൽ ഉൾപ്പെടെ 4 സ്ഥാ​പ​ന​ങ്ങ​ള്‍ അടപ്പിച്ചു

February 3, 2021 0 By Editor

ഷിഗെല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം കണ്ടെത്തിയതുമൂലം ഹോടെല്‍, കൂ​ള്‍ ബാ​റു​ക​ള്‍ ഉ​ള്‍​പെ​ടെ​യു​ള​ള ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗം അടപ്പിച്ചു.ത​ല​ശ്ശേ​രി പു​തി​യ ബ​സ് സ്​​റ്റാ​ന്‍ഡി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ചില സ​ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷിഗെല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.ഒ​രു ഹോടെല്‍ ഉ​ള്‍പെടെ നാ​ല് സ്ഥാ​പ​ന​ങ്ങ​ളാണ് ചൊ​വ്വാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​പ്പി​ച്ചത്. ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് ബാ​ക്ടീ​രി​യയുടെ സാന്നിധ്യം ക​ണ്ടെ​ത്തി​യ​ത്.കണ്ണൂര്‍ ആശുപത്രിയില്‍ ഇരിട്ടിയിലെ ഒന്‍പതുവയസുക്കാരിക്ക് ഷിഗെല്ല രോഗം ബാധിച്ചത് റിപോര്‍ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലുടനീളം മിന്നല്‍ പരിശോധന നടത്തിയത്.

പു​റ​ത്തു​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന വെ​ള്ള​മാ​ണ് ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ചാ​യ​ക്ക​ട​ക​ളി​ലും കൂ​ള്‍​ബാ​റു​ക​ളി​ലും ചി​ല ഹോട​ലു​ക​ളി​ലുമെല്ലാം ഉപയോഗിക്കുന്നത്.ചില സ്ഥാപനങ്ങളില്‍ ഷിഗെല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കും.ഫൂഡ് സേ​ഫ്റ്റി അ​സി.​ക​മീ​ഷ​ണ​ര്‍ വി ​കെ, പ്ര​ദീ​പ് കു​മാ​ര്‍, ഫൂ​ഡ് സേ​ഫ്റ്റി നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ കെ ​വി​നോ​ദ് കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ വി, സു​രേ​ഷ് കു​മാ​ര്‍, കെ ​സു​മേ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മിന്നല്‍ പ​രി​ശോ​ധ​