ഹിന്ദു ആചാരാനുഷ്ഠാനങ്ങല്‍ക്കെതിരെ പ്രവർത്തിച്ച രഹ്ന ഫാത്തിമയെ സമുദായത്തില്‍നിന്നും പുറത്താക്കിയെന്ന് ജമാ അത്ത് കൗണ്‍സില്‍

ഹിന്ദു ആചാരാനുഷ്ഠാനങ്ങല്‍ക്കെതിരെ പ്രവർത്തിച്ച രഹ്ന ഫാത്തിമയെ സമുദായത്തില്‍നിന്നും പുറത്താക്കിയെന്ന് ജമാ അത്ത് കൗണ്‍സില്‍

October 20, 2018 0 By Editor

ആലപ്പുഴ: ലക്ഷോപലക്ഷം ഹൈന്ദവസമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങല്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മുസ്ലീം നാമധാരി രഹ്ന ഫാത്തിമയെ സമുദായത്തില്‍നിന്നും പുറത്താക്കിയെന്ന് ജമാ അത്ത് കൗണ്‍സില്‍ അറിയിച്ചു. രഹ്ന ഫാത്തിമയുടെ കുടുബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായി ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ എ പൂക്കുഞ്ഞ്  പറഞ്ഞു. രഹ്ന ഫാത്തിമയ്ക്ക് ബന്ധപ്പെട്ട എറണാകുളം മുസ്ലിം ജമാഅത്ത്മായോ മുസ്ലിം സമുദായമായോ യാതൊരു ബന്ധവുംഇല്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത രഹ്ന ഫാത്തിമയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കുവാന്‍ അവകാശമില്ല.

സമൂഹത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തിയ ഈ മുസ്ലിം നാമധാരിക്കെതിരെ 153 A വകുപ്പ് അനുസരിച്ച്  സർക്കാർ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് പൂക്കുഞ്ഞ് ആവശ്യപ്പെട്ടു.