സൗ​മ്യ​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം ഇ​സ്രാ​യേ​ല്‍ സ​ര്‍​ക്കാ​ര്‍ ഉണ്ട് ; ഇ​സ്ര​യേ​ല്‍ പ്ര​തി​നി​ധി സൗ​മ്യ​യു​ടെ വീ​ട്ടി​ല്‍” മാ​ലാ​ഖ​യാ​യി കാ​ണു​ന്നു​വെ​ന്നും കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍

May 16, 2021 0 By Editor

ഇ​ടു​ക്കി: ഇ​സ്ര​യേ​ലി​ല്‍ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​നെ മാ​ലാ​ഖ ആ​യാ​ണ് ഇ​സ്രാ​യേ​ല്‍ ജ​ന​ത കാ​ണു​ന്ന​തെ​ന്ന് ഇ​സ്രയേ​ല്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ജോ​നാ​ഥ​ന്‍ സ​ഡ്ക. സൗ​മ്യ​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച്‌ ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സൗ​മ്യ തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​യാ​ണ്. ഇ​സ്ര​യേ​ല്‍ ജ​ന​ത അ​വ​രെ മാ​ലാ​ഖ​യാ​യി കാ​ണു​ന്നു. സൗ​മ്യ​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം ഇ​സ്രാ​യേ​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ണ്ടെ​ന്നും ജോ​നാ​ഥ​ന്‍ സ​ഡ്ക പ​റ​ഞ്ഞു. സൗ​മ്യ​യു​ടെ മ​ക​ന് ഇ​ന്ത്യ​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും പ​താ​ക അ​ട​ങ്ങി​യ ബാ​ഡ്ജും അ​ദ്ദേ​ഹം ന​ല്‍​കി. സൗ​മ്യ​യു​ടെ സം​സ്കാ​രം ഇ​ന്ന് കീ​രി​ത്തോ​ട് നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​രം​ഭി​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

സൗ​മ്യ ഹോം ​ന​ഴ്സാ​യി ജോ​ലി​ചെ​യ്യു​ന്ന ഇ​സ്ര​യേ​ലി​ലെ അ​ഷ്കെ​ലോ​ണ്‍ ന​ഗ​ര​ത്തി​ലെ വീ​ടി​നു മു​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച റോ​ക്ക​റ്റ് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വു​മാ​യി വീ​ഡി​യോ കോ​ളി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് റോ​ക്ക​റ്റ് പ​തി​ച്ച്‌ സൗ​മ്യ കൊ​ല്ല​പ്പെ​ട്ട​ത്. 2017ലാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ല്‍ വ​ന്ന​ത്.