വൈത്തിരിയില്‍ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി യാത്രക്കാര്‍ക്ക് പരിക്ക്

വൈത്തിരിയില്‍ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി യാത്രക്കാര്‍ക്ക് പരിക്ക്

September 16, 2022 0 By Editor

വൈത്തിരി∙ മിനിലോറിയുമായി കൂട്ടിയിടിച്ച സ്വകാര്യബസ് കടകള്‍ക്കുള്ളിലേക്കു പാഞ്ഞുകയറി യാത്രക്കാര്‍ക്കു പരുക്ക്. ഇന്നു രാവിലെ എട്ടരയോടെ പഴയ വൈത്തിരിയിലാണ് അപകടം.

നിയന്ത്രണം വിട്ട ബസ് ലോറിയുമായി കൂട്ടിയിടിച്ചു കടകള്‍ക്കുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കടകളിലും വരാന്തയിലും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കു രക്ഷപെട്ടു.
പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിനും കടകള്‍ക്കും കേടുപാടുകളുണ്ട്. കോഴിക്കോടുനിന്നു ബത്തേരിക്കു വരികയായിരുന്നു ബസ്.