കോഴിക്കോട് പയ്യോളിയിൽ ഷി​ഗല്ല; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

കോഴിക്കോട് പയ്യോളിയിൽ ഷി​ഗല്ല; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

March 20, 2021 0 By Editor

പ​യ്യോ​ളി: ന​ഗ​ര​സ​ഭ​യി​ലെ 20ാം ഡി​വി​ഷ​നാ​യ നെ​ല്യേ​രി മാ​ണി​ക്കോ​ത്ത് ആ​റു വ​യ​സ്സു​കാ​ര​ന് ഷി​​ഗ​ല്ല ബാ​ധി​ച്ച​താ​യി സ്ഥി​തീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക്ക് പ​നി​യും ഛർ​ദി​യും പി​ടി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ദ്യം പ​യ്യോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.വ്യാ​ഴാ​ഴ്ച​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വീ​ട്ടി​ലെ മ​റ്റു​ള്ള​വ​ർ​ക്കോ സ​മീ​പ​വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്കോ രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്തെ അ​മ്പ​തോ​ളം വീ​ടു​ക​ളി​ൽ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത നി​ർ​ദേ​ശ​വും സ​മീ​പ​ത്തെ പ്രി​യ​ദ​ർ​ശി​നി ശി​ശു​മ​ന്ദി​ര​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. വീ​ടു​ക​ളി​ലെ കി​ണ​റു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക​യും വെ​ള്ളം പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​രി​ങ്ങ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ എ​ച്ച്.​ഐ മി​നി, ജൂ​നി​യ​ർ എ​ച്ച്.​ഐ​മാ​ർ, ജൂ​നി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സ്, ആ​ശാ വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​വൂ എ​ന്നും തി​ക​ഞ്ഞ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ബൈ​ജു അ​റി​യി​ച്ചു