മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു

September 21, 2022 0 By Editor

തൃശൂര്‍: പുന്നയൂര്‍കുളത്ത് അമ്മയെ മകന്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചമന്നൂര്‍ സ്വദേശി മനോജ് ആണ് അമ്മ ശ്രീമതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.