ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വ​നി​താ ടെ​ന്നീ​സ് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ  സെ​റീ​ന വി​ല്യം​സ് വി​ര​മി​ക്കു​ന്നു

ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വ​നി​താ ടെ​ന്നീ​സ് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ സെ​റീ​ന വി​ല്യം​സ് വി​ര​മി​ക്കു​ന്നു

August 10, 2022 Off By admin

ന്യൂ​യോ​ര്‍ക്ക്: ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച വ​നി​താ ടെ​ന്നീ​സ് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് വി​ര​മി​ക്കു​ന്നു. ഈ ​മാ​സം ന​ട​ക്കു​ന്ന യു​എ​സ് ഓ​പ്പ​ണോ​ടെ വി​ര​മി​ക്കു​മെ​ന്നാ​ണ് സെ​റീ​ന വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 23 ഗ്രാ​ന്‍ഡ് സ്ലാ​മു​ക​ള്‍ നേ​ടി​യ സെ​റീ​ന ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍ഡ് സ്ലാം ​നേ​ടി​യ മാ​ര്‍ഗ​ര​റ്റ് കോ​ര്‍ട്ടി​നൊ​പ്പ​മെ​ത്താ​ന്‍ (24) ഒ​ര​കു കി​രീ​ടം കൂ​ടി മ​തി. വ​ള​രെ​ക്കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ക​ഴി​ഞ്ഞ ജൂ​ണി​ല്‍ വിം​ബി​ള്‍ഡ​ണി​ലാ​ണ് സെ​റീ​ന മ​ട​ങ്ങി​യെ​ത്തി​യ​ത്. എ​ന്നാ​ല്‍ 40കാ​രി​യാ​യ സെ​റീ​ന​യ്ക്ക് ര​ണ്ടാം റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ടാ​നാ​യി​രു​ന്നു വി​ധി. 

എ​നി​ക്ക് വി​ര​മി​ക്കു​ന്നു എ​ന്ന വാ​ക്ക് ഇ​ഷ്ട​മ​ല്ല. ഒ​രു മാ​റ്റം എ​ന്നേ ഞാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​ള്ളൂ. -സെ​റീ​ന ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. 2017ലാ​ണ് സെ​റീ​ന അ​വ​സാ​ന​മാ​യി ഗ്രാ​ന്‍ഡ് സ്​ലാം നേ​ടി​യ​ത്. മ​ക​ള്‍ക്ക് ജ​ന്മം ന​ല്‍കി​യ ശേ​ഷ​മാ​യി​രു​ന്നു സെ​റീ​ന ഇ​ട​വേ​ള​യെ​ടു​ത്ത​ത്. ഒ​ളി​മ്പ്യ എ​ന്നാ​ണ് സെ​റീ​ന​യു​ടെ മ​ക​ളു​ടെ പേ​ര്. 

എ​ന്നെ എ​ല്ലാ​വ​രും എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​മെ​ന്നു വി​ളി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല, കാ​ര​ണം ഞാ​ന്‍ മാ​ര്‍ഗ​ര​റ്റ് കോ​ര്‍ട്ടി​നെ മ​റി​ക​ട​ന്നി​ട്ടി​ല്ല. എ​നി​ക്ക് ആ ​റെ​ക്കോ​ഡ് ഭേ​ദി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മി​ല്ല എ​ന്നു പ​റ​ഞ്ഞാ​ല്‍ അ​തു നു​ണ​യാ​കും. ആ ​റെ​ക്കോ​ഡി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, അ​തു സാ​ധി​ക്കു​മോ എ​ന്ന​റി​യി​ല്ല. എ​ന്നും ടെ​ന്നീ​സ് ഇ​ഷ്ട​പ്പെ​ടു​ന്ന ഞാ​ന്‍ ഇ​വി​ടെ​യൊ​ക്കെ​ത്ത​ന്നെ കാ​ണും. ക​ളി​യ​വ​സാ​നി​ക്കും വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ള്‍ വ​ള​രെ ആ​സ്വ​ദി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഞാ​നൊ​രു അ​മ്മ​യാ​ണ്. മ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു​വി​ടാം-  സെ​റീ​ന പ​റ​ഞ്ഞു.