സന്ദേശ്‌ ജിംഗന്‍ ബംഗളുരുവില്‍

ബംഗളുരു: ഇന്ത്യന്‍ പ്രതിരോധതാരം സന്ദേശ്‌ ജിംഗനെ സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ക്ലബ്‌ ബംഗളുരു എഫ്‌.സി. ഒരുവര്‍ഷത്തെ കരാറിലാണ്‌ ജിംഗനെയെത്തിച്ച്‌ ബംഗളുരു പ്രതിരോധക്കരുത്ത്‌ കൂട്ടിയത്‌.

കഴിഞ്ഞ ഐ.എസ്‌.എല്‍. സീസണില്‍ എ.ടി.കെ. മോഹന്‍ ബഗാനുവേണ്ടിയാണ്‌ ജിംഗന്‍ ബൂട്ടുകെട്ടിയത്‌. അതിനുശേഷം ടീം വിടുകയാണെന്നു പ്രഖ്യാപിച്ച താരത്തെ വിദേശക്ലബുകളടക്കം നോട്ടമിട്ടിട്ടുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഒരുവട്ടംകൂടി ഐ.എസ്‌.എല്ലില്‍ കളിക്കാന്‍ ജിംഗന്‍ തീരുമാനിക്കുകയായിരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്‌റ്റനായിരുന്ന ജിംഗന്‍ ഇന്ത്യയിലെ മികച്ച സെന്റര്‍ബാക്കുകളില്‍ പ്രമുഖനാണ്‌. മുമ്പ്‌ ബ്ലാസേ്‌റ്റഴ്‌സില്‍ കളിക്കുമ്പോള്‍ വായ്‌പാടിസ്‌ഥാനത്തില്‍ ബംഗളുരുവിനുവേണ്ടി കളിച്ച ചരിത്രം ജിംഗനു സ്വന്തമാണ്‌.

Loading...

Leave a Reply

Your email address will not be published.