ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്യും

ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്യും

March 6, 2021 0 By Editor

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്യും. 12ന് ​രാ​വി​ലെ 11ന്​ ​ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചു. ഡോ​ള​ര്‍ ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ്പീ​ക്ക​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന് സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ര​ഹ​സ്യ​മൊ​ഴി ന​ല്‍​കി​യെ​ന്ന് ഹൈ​കോ​ട​തി​യെ ക​സ്​​റ്റം​സ് അ​റി​യി​ച്ചി​രു​ന്നു.യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​ലെ മു​ന്‍ ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ര്‍ ഖാ​ലി​ദ് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ അ​മേ​രി​ക്ക​ന്‍ ഡോ​ള​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യെ​ന്ന​താ​ണ് കേ​സ്. സ്വ​പ്ന​യെ​യും മ​റ്റൊ​രു പ്ര​തി സ​രി​ത്തി​നെ​യും ജ​യി​ലി​ല്‍ ന​ട​ത്തി​യ ചോ​ദ്യം െച​യ്യ​ലി​ലാ​ണ് സ്പീ​ക്ക​റി​ലേ​ക്ക് സം‍ശ​യ​മു​ന നീ​ളു​ന്ന മൊ​ഴി ആ​ദ്യം ല​ഭി​ച്ച​ത്. ഭ​ര​ണ​ഘ​ട​നാ പ​ദ​വി വ​ഹി​ക്കു​ന്ന​വ​ര്‍​ക്കും ഉ​ന്ന​ത രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്നാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ല്‍.

ഗ​ള്‍ഫ് മേ​ഖ​ല​യി​ല്‍ വി​ദേ​ശ​മ​ല​യാ​ളി​ക​ള്‍ ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന് നി​ക്ഷേ​പം ഉ​ണ്ടെ​ന്നും ഡോ​ള​ര്‍ ക​ട​ത്തി​ന് ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​തോ​ടെ ഉ‍യ​ര്‍​ന്നി​രു​ന്നു. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്യാ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും ഇ​തു​വ​രെ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നി​ല്ല.

https://youtu.be/HYL9-egk5v0