സുശാന്ത് സിംഗിന്‍റെ മരണം ;33 പേര്‍ക്കെതിരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു

സുശാന്ത് സിംഗിന്‍റെ മരണം ;33 പേര്‍ക്കെതിരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു

March 5, 2021 0 By Editor

ന്യൂഡല്‍ഹി: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ കുറ്റപത്രം.നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് കുറ്റപത്രം സമര്‍പ്പിച്ചത് .

മുംബൈയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത് .12,000 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത് .നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. റിയയും സഹോദരനും അറസ്റ്റിലാവുകയും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പേരുള്ള 33 പേരില്‍ എട്ടുപേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച് 2020 ജൂണിലാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചത്. അന്വഷണത്തിനിടയില്‍ ലഹരിമരുന്നുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഇന്ത്യന്‍-വിദേശ കറന്‍സികള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയെല്ലാം മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി കുറ്റപത്രത്തില്‍ പറയുന്നു.