ലാ​വ​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി

ലാ​വ​ലി​ന്‍ കേ​സ് സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി

February 23, 2021 0 By Editor

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ട്ട എ​സ്‌എ​ന്‍​സി ലാ​വ​ലി​ന്‍ കേ​സി​ലെ വാ​ദം സു​പ്രീം​കോ​ട​തി വീ​ണ്ടും മാ​റ്റി. ജ​സ്റ്റീ​സ് യു.​യു.​ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഏ​പ്രി​ല്‍ ആ​റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.ഇ​തോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് ലാ​വ​ലി​ന്‍ കേ​സ് എ​ല്‍​ഡി​എ​ഫി​ന് ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. ഏ​പ്രി​ല്‍ ആ​റി​ന് കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ത്താ​ലും വാ​ദം കേ​ള്‍​ക്കാ​നു​ള്ള തീ​യ​തി നി​ശ്ച​യി​ച്ച്‌ മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് സാ​ധ്യ​ത.

ഇ​ന്ന് കേ​സി​ല്‍ വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് സി​ബി​ഐ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത മ​റ്റൊ​രു കേ​സി​ല്‍ വാ​ദി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ എ​സ്.​പി.​രാ​ജു​വാ​ണ് കേ​സി​ല്‍ ഇ​ന്ന് സി​ബി​ഐ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ​ത്.കേ​സ് ഇ​ന്ന് വൈ​കി​ട്ടോ അ​ടു​ത്ത​യാ​ഴ്ച​യോ പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റ​ണ​മെ​ന്ന് സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​ന്ന് മാ​റ്റി​വ​ച്ചാ​ല്‍ പി​ന്നീ​ട് ഏ​പ്രി​ല്‍ ആ​റി​ന് മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. മ​റ്റ് കേ​സു​ക​ളു​ടെ തി​ര​ക്ക് കാ​ര​ണം സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ട തീ​യ​തി​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി നി​ല​പാ​ട്. ഇ​തോ​ടെ​യാ​ണ് കേ​സ് ഏ​പ്രി​ല്‍ ആ​റി​ലേ​ക്ക് മാ​റ്റി​യ​ത്.