റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ല ; കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ അസ്വസ്ഥനായി ധനമന്ത്രി

November 28, 2020 0 By Editor

തിരുവനന്തപുരം∙ കെഎസ്എഫ്ഇ ഓഫിസുകളിൽ വിജിലൻസ് റെയ്ഡ് ഇപ്പോൾ വേണ്ടായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. വിജിലൻസ് കണ്ടെത്തൽ തള്ളിയ അദ്ദേഹം വരുമാനം എല്ലാദിവസവും ട്രഷറിയിൽ അടയ്ക്കാനാവില്ലെന്നും പറഞ്ഞു. റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ല, അസംബന്ധമാണെന്നും പല ഓഡിറ്റുള്ള സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫിസുകളിൽ നടത്തിയ റെയ്ഡിൽ വിജിലൻസ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കേരളത്തിന്റെ വികസനത്തിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്നും തോമസ് ഐസക്ക് ആരോപിച്ചു.

സംസ്ഥാനത്തെ കെഎസ്എഫ്ഇ റെയ്ഡ്; റെയ്ഡിൽ വിജിലൻസ് കണ്ടെത്തിയതു ഗുരുതര ക്രമക്കേടുകൾ http://sh043.global.temp.domains/~eveningk/vigilance-raid-in-kerala-state-financial-enterprises-offices/kerala/