ഫെഡറല്‍ ബാങ്ക് കിഴക്കമ്പലം ശാഖ പുതിയ കെട്ടിടത്തില്‍
കൊച്ചി: ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ കിഴക്കമ്പലം ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം വി വി സ്‌ക്വയര്‍ ബില്‍ഡിങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് നിര്‍വഹിച്ചു.
നൂതന ബാങ്കിങ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ശാഖ മാറ്റിസ്ഥാപിച്ചത്. വ്യക്തിഗത ബാങ്കിങ് സേവനങ്ങള്‍ക്കു പുറമെ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ശാഖയില്‍ ലഭ്യമാണ്. ചടങ്ങില്‍ ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിന്റെ പിതാവ് രവീന്ദ്രന്‍, കുട്ടികളുടെ കളിപ്പാട്ട നിര്‍മാണ സംരംഭമായ ടോയ് ഫോറസ്റ്റ് എം ഡി സിന്ധു അഗസ്റ്റിന്‍, ശോശാമ്മ എന്നിവരെ ആദരിച്ചു.
പഞ്ചായത്ത് അംഗം ദിന്‍സി അജി എടിഎം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍ ഹെഡ് രഞ്ജി അലക്‌സ്, സേവന മെഡിനീഡ്സ് എംഡി ബിനു ഫിലിപ്പോസ്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സോണി ആന്റണി, ബിപി അസോസിയേറ്റ് മാനേജിങ് പാര്‍ട്ണര്‍ എം ഡി ബേബി, ബ്രാഞ്ച് ഹെഡ് സുനന്ദ മേരി ചാക്കോ, ഡോ. കെ സി രാജന്‍, മുഹമ്മദ് ഷാഫി, ചെറിയാന്‍ കെ വി, രാജു ഇ വി എന്നിവര്‍ പങ്കെടുത്തു.