യു.ജി.സി നെറ്റ് രണ്ടാം ഘട്ടം നീട്ടി

ന്യൂഡൽഹി: ആഗസ്റ്റ് 12നും 14നുമിടയിൽ നടത്താൻ നിശ്ചയിച്ച യു.ജി.സി നെറ്റ് രണ്ടാംഘട്ട പരീക്ഷ തീയതി നീട്ടി. സെപ്റ്റംബർ 20നും 30നുമിടയിലാകും നടക്കുകയെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒന്നാം ഘട്ട പരീക്ഷ ജൂലൈ 9, 11, 12 തീയതികളിലായിരുന്നു നടന്നത്. 225 നഗരങ്ങളിലെ 310 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.

രണ്ടാം ഘട്ടത്തിനുള്ള അഡ്മിറ്റ് കാർഡ് ഓൺലൈനായി ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ലോഗിൻ പോർട്ടലിൽ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകിയാൽ അഡ്മിറ്റ് കാർഡ് ലഭിക്കും.

Loading...

Leave a Reply

Your email address will not be published.