ഉത്തരകൊറിയയ്ക്ക് മേല്‍ ഒരു തീരുമാനങ്ങളും അടിച്ചേല്‍പ്പിക്കില്ല: ട്രംപ്

ഉത്തരകൊറിയയ്ക്ക് മേല്‍ ഒരു തീരുമാനങ്ങളും അടിച്ചേല്‍പ്പിക്കില്ല: ട്രംപ്

June 8, 2018 0 By Editor

വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്ക് മേല്‍ ഒരു തീരുമാനങ്ങളും അടിച്ചേല്‍പ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ. ്കിമ്മുമായുള്ള ചര്‍ച്ചയ്ക്ക് ഒരുങ്ങിയിരിക്കുകയാണെന്നും ഉത്തരകൊറിയയുമായുള്ള ചര്‍ച്ച വിജയിച്ചാല്‍ അദ്ദേഹത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ട്രംപ് പറഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇപ്രകാരം വ്യക്തമാക്കിയത്.

സിംഗപ്പൂരില്‍ ഈ മാസം 12നാണ് ഇരു രാജ്യങ്ങളും കൂടിക്കാഴ്ച നടത്തുന്നത്. ഉത്തരകൊറിയ ആണവനിരായുധീകരണത്തിന് തയ്യാറാവണമെന്നാണ് യുഎസിന്റെ ആവശ്യം. ഒരു കൂടിക്കാഴ്ച കൊണ്ട് മാത്രം ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു.

ഉത്തരകൊറിയയുമായുള്ള അകല്‍ച്ച കുറയ്ക്കാന്‍ കിം-ട്രംപ് ചര്‍ച്ച സഹായിക്കുമെന്ന് ആബെ പറഞ്ഞു. കിം-ട്രംപ് കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് നടക്കുന്നത്. വന്‍ സുരക്ഷയാണ് ആതിഥേയത്വം വഹിക്കുന്ന സിംഗപ്പൂര്‍ സര്‍ക്കാര്‍ ഒരുക്കിയത്.