സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എ വിജയരാഘവൻ

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എ വിജയരാഘവൻ

March 10, 2021 0 By Editor

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. സിപിഎമ്മിന്റേത് തുടർഭരണം ഉറപ്പാക്കാനുള്ള ശക്തമായ പട്ടികയാണെന്ന് സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘഘവൻ പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക. 11 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണിത്. കഴിഞ്ഞ തവണ പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു. 2016-ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പൊന്നാനിയില്‍ ഉള്‍പ്പടെ പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മാറ്റിയിട്ടില്ല. തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള മികച്ച സ്ഥാനാര്‍ഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. അസാധ്യമെന്ന് കരുതിയ പദ്ധതികൾ നല്ല രീതിയിൽ നടപ്പാക്കി. തുടർഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണ്. ബിജെപി അപകീർത്തിപ്പെടുത്തുന്നു. സർക്കാരിനെ തകർക്കാനുള്ള എല്ലാ കേന്ദ്രനീക്കങ്ങൾക്കും കോൺഗ്രസിന്റെ പിന്തുണയുണ്ടെന്നും വിജയരഘവൻ പറഞ്ഞു.സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈല ടീച്ചര്‍, ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേര്‍ മത്സരിക്കുന്നുണ്ട്.