ഫോണില്‍ ഇന്‍റര്‍നെറ്റില്ലാതെ വാട്​സ്​ആപ്പ്​ പ്രവര്‍ത്തിപ്പിക്കാനുള്ള വഴി ഒരുങ്ങുന്നു

ഫോണില്‍ ഇന്‍റര്‍നെറ്റില്ലാതെ വാട്​സ്​ആപ്പ്​ പ്രവര്‍ത്തിപ്പിക്കാനുള്ള വഴി ഒരുങ്ങുന്നു

March 21, 2021 0 By Editor

വാട്​സ്​ആപ്പ് വെബ്​ പതിപ്പിനും ഡെസ്​ക്​ടോപ്പ്​ ആപ്പിനുമുള്ള ഏറ്റവും വലിയ പോരായ്മയായി യൂസര്‍മാര്‍ ചൂണ്ടിക്കാട്ടുന്ന ഒരു വിഷയത്തില്‍ ​ കമ്ബനി പരിഹാരം കാണാന്‍ പോവുന്നു .ഫോണില്‍ ഇന്‍റര്‍നെറ്റ്​ കണക്ഷനുള്ളപ്പോള്‍ മാത്രമേ ഇതുവരെ വാട്​സ്​ആപ്പ്​ വെബ്​ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ​ആ പ്രതിസന്ധി പരിഹരിക്കാനായി വാട്​സ്​ആപ്പ് കൊണ്ടുവരുന്നത്​ മള്‍ട്ടി-ഡിവൈസ്​ സപ്പോര്‍ട്ടാണ്​.വാട്​സ്​ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്​ഡേറ്റുകളും നല്‍കുന്ന WABetaInfo -യുടെ ബ്ലോഗ്​പോസ്റ്റിലാണ്​ ഇക്കാര്യം പുറത്തുവിട്ടത്​.

ഫോണില്‍ ഇന്‍റര്‍നെറ്റ്​ ഇല്ലാതിരിക്കുമ്ബോഴും കംപ്യൂട്ടറില്‍ വാട്​സ്​ആപ്പിന്‍റെ വെബ്​ വേര്‍ഷന്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍, പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ്​ പ്രോഗ്രാം വഴി നല്‍കിത്തുടങ്ങും​. ആന്‍ഡ്രോയ്​ഡ്​, ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളില്‍ വാട്​സ്​ആപ്പ്​ ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക്​ വൈകാതെ അപ്​ഡേറ്റിലൂടെ അത്​ ലഭ്യമാകും .

ബീറ്റ പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക്​ നാല്​ ഡെസ്​ക്​ടോപ്പ്​ ഡിവൈസുകളില്‍ ഒരേസമയം അവരുടെ വാട്​സ്​ആപ്പ്​ പ്രവര്‍ത്തിപ്പിക്കാം​. എന്നാല്‍, അത്തരത്തില്‍ മറ്റൊരാളുമായി ചാറ്റ്​ ചെയ്യാനോ കോള്‍ ചെയ്യാനോ സാധിക്കണമെങ്കില്‍ അവരും വാട്​സ്​ആപ്പ്​ അപ്​ഡേറ്റ്​ ചെയ്യേണ്ടതായി വരും. നിലവില്‍ ലക്ഷക്കണക്കിന്​ വരുന്ന ബീറ്റ ടെസ്റ്റര്‍മാരുണ്ടെങ്കിലും അവരില്‍ ചുരുക്കം ചിലര്‍ക്ക്​ മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാക്കുന്നുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക്​ പുതിയ വെബ്​ സവിശേഷതകള്‍ അടക്കമുള്ള അപ്​ഡേറ്റ്​ എത്തിയേക്കും.