വാട്സ്ആപ്പ് ഫീച്ചറുകളില്‍ തകരാര്‍: ബ്ലോക്ക് ചെയ്ത നമ്പറുകളില്‍ നിന്ന് മെസേജുകളും മറ്റു വിവരങ്ങളും
May 25, 2018 0 By Editorവാട്സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടും ആ നമ്പറുകളില്‍ നിന്നും തുടര്‍ന്നും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തങ്ങളെ ബ്ലോക്ക് ചെയ്തയാളുകളുടെ സ്റ്റാറ്റസും പ്രൊഫൈല്‍ വിവരങ്ങളും കാണാന്‍ സാധിക്കുന്നുണ്ടെന്നും ദി ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്റര്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയുമാണ് ഉപയോക്താക്കള്‍ ഈ പ്രശ്നം മറ്റുള്ളവരെ അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് വാട്സ്ആപ്പ് അധികൃതര്‍ ഔദ്യോഗികമായി യാതൊരു വിധ പ്രതികരണവും നടത്തിയിട്ടില്ല. വാട്സ്ആപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ പ്രശ്നം ഇല്ല.
ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുളളത്. ബ്ലോക്ക് ചെയ്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് താഴെ അണ്‍ബ്ലോക്ക് എന്ന ഓപ്ഷനും കാണാന്‍ സാധിക്കും. ഈ സംവിധാനത്തില്‍ വന്ന എന്തോ പിഴവാണ് ഇങ്ങനെയൊരു പ്രശ്നത്തിന് കാരണം. മറ്റുള്ളവര്‍ തങ്ങളുടെ സ്റ്റാറ്റസും ചിത്രങ്ങളും കാണാതിരിക്കാനും അവരില്‍ നിന്നുള്ള സന്ദേശങ്ങളെ അവഗണിക്കാനുമാണ് ബ്ലോക്ക് ഫീച്ചര്‍ വാട്സ്ആപ്പില്‍ അവതരിപ്പിച്ചത്.
Share this:
- Click to share on Twitter (Opens in new window)
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to print (Opens in new window)
- Click to email a link to a friend (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല