ഫറോക്ക് പഴയ പാലത്തിന് താഴെ മൃതദേഹം കണ്ടെത്തി

ഫറോക്ക് പഴയ പാലത്തിനു സമീപം വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

April 19, 2025 0 By eveningkerala

ഫറോക്ക്: പഴയ പാലത്തിനു സമീപം വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ചാലപ്പുറം സ്വദേശി സുമ (56) ആണ് മരിച്ചത്. അസുഖ ബാധിതയായിരുന്ന ഇവർ വെള്ളിയാഴ്ച ആശുപത്രിയിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയിരുന്നു.

പിന്നീട് മരുന്ന് വാങ്ങാനെന്ന് പറഞ്ഞു വീട്ടിൽ നിന്ന് പോയതായിരുന്നു. ശനിയാഴ്ച രാവിലെ ഫറോക്ക് പഴയ പാലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നല്ലളം പൊലീസ് ഇൻക്വസ്റ്റ് നടത്തി.