ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ തുടങ്ങി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ തുടങ്ങി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുന്നില്ല. നിലവില്‍ രാഷ്ട്രീയ…
;ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ തുടങ്ങി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി യോഗത്തില്‍ പങ്കെടുക്കുന്നില്ല. നിലവില്‍ രാഷ്ട്രീയ സാഹചര്യങ്ങളും ബിജെപിക്കെതിരേ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം പ്രാഥമിഗമായി ചര്‍ച്ച ചെയ്യും. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
മുതിര്‍ന്ന നേതാക്കളായ മന്‍മോഹന്‍ സിംഗ്, ഗുലാം നബി ആസാദ്, ഷീലാ ദീക്ഷിത്, എ.കെ.ആന്റണി തുടങ്ങിയവരെല്ലാം യോഗത്തിനെത്തിയിട്ടുണ്ട്. പ്രവര്‍ത്തക സമിതിയിലെ പുതിയ അംഗങ്ങളായ ഉമ്മന്‍ ചാണ്ടിയും കെ.സി.വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തിയ ശേഷം നടക്കുന്ന രണ്ടാമത്തെ പ്രവര്‍ത്തക സമിതി യോഗമാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്.