അതിശയിപ്പിക്കും പുതിയ ഫീച്ചറുകളുമായി വീണ്ടും വാട്‌സ്ആപ്പ്
പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് ദിനംപ്രതി ഉപയോക്താക്കളെ അതിശയിപ്പിക്കുകയാണ്. ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യവും അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനു വേണ്ടത് റൂട്ട് ചെയ്ത ആന്‍ഡ്രോയിഡ്…
പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് ദിനംപ്രതി ഉപയോക്താക്കളെ അതിശയിപ്പിക്കുകയാണ്. ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യവും അവതരിപ്പിച്ചിരിക്കുകയാണ്.
ഇതിനു വേണ്ടത് റൂട്ട് ചെയ്ത ആന്‍ഡ്രോയിഡ് ഫോണും വാട്ട്‌സാപ്പ് ഷെഡ്യൂളിംഗ് ആപ്പുമാണ്. ആന്‍ഡ്രോയിഡില്‍ എങ്ങനെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാമെന്ന് നോക്കാം
സ്‌റ്റെപ്പ് 1 : ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാട്‌സ്ആപ്പ് ഷെഡ്യൂളിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. മുകളില്‍ സൂചിപ്പിച്ചതു പോലെ ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യാന്‍ മറക്കരുത്.
സ്‌റ്റെപ്പ് 2: ഇതു ചെയ്തു കഴിഞ്ഞാല്‍ ആപ്പ് തുറക്കുക. തുടര്‍ന്നു കൊണ്ടു പോകാന്‍ Super Permission ചോദിക്കാന്‍ ഇത് നിങ്ങളോട് ആവശ്യപ്പെടും. അതിന് അനുവദിക്കുക. അടുത്തതായി ശേഷിക്കുന്ന സന്ദേശങ്ങള്‍ക്ക് മുന്നില്‍ ഐക്കണ്‍ (Pencil icon) ക്ലിക്ക് ചെയ്യുക. ഇനി കോണ്‍ടാക്റ്റ് ചെയ്യുന്ന വ്യക്തിയേയോ അല്ലെങ്കില്‍ ഗ്രൂപ്പിനേയോ തിരഞ്ഞെടുത്ത് മെസേജ് ടൈപ്പ് ചെയ്യുക, തുടര്‍ന്ന് ഷെഡ്യൂളിംഗ് സമയം തിരഞ്ഞെടുക്കുക.
സ്‌റ്റെപ്പ് 3: ഇപ്പോള്‍ നിങ്ങളുടെ സന്ദേശം Pending messages ടാബില്‍ കാണാം. നിങ്ങള്‍ നിശ്ചയിച്ച സമയം അനുസരിച്ച് അത് അയക്കും.
ഫോണ്‍ റൂട്ട് ചെയ്യാതെ എങ്ങനെ വാട്ട്‌സാപ്പ് സന്ദേശം ഷെഡ്യൂള്‍ ചെയ്യാം
സ്‌റ്റെപ്പ് 1: ആദ്യം നിങ്ങളുടെ ഫോണില്‍ Scheduler for Whatsapp എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
സ്‌റ്റെപ്പ് 2: ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനായി ആക്‌സസ് ക്രമീകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇത് നിങ്ങളോട് ആവശ്യപ്പെടും. 'OK' എന്നതില്‍ ടാപ്പ് ചെയ്യുക.
സ്‌റ്റെപ്പ് 3: ഇനി അവിടെ നിങ്ങള്‍ക്ക് ഒരു ഷെഡ്യൂളര്‍ സൃഷ്ടിക്കാന്‍ '+' ടാപ്പ് ചെയ്യുക.
സ്‌റ്റെപ്പ് 4: ഇനി നിങ്ങള്‍ക്ക് Recipient, Time, Frequency എന്നിവ തിരഞ്ഞെടുത്ത് ഷെഡ്യൂള്‍ സൃഷ്ടിക്കാനായി അവസാനം സന്ദേശവും നല്‍കാം.
സ്‌റ്റെപ്പ് 5: ഇതു ചെയ്തു കഴിഞ്ഞാല്‍ Scheduler for whatsapp ല്‍ ഷെഡ്യൂളര്‍ ടാസ്‌ക് കാണാം.
SQEDitAuto Scheduling ആപ്പ് ഉപയോഗിച്ച് എങ്ങനെ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം
സ്‌റ്റെപ്പ് 1: SQEDitAuto Scheduling ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.
സ്‌റ്റെപ്പ് 2: ഇനി ആപ്പ് തുറക്കുക. ഇവിടെ നിങ്ങള്‍ ഒരു അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് പ്രവേശിക്കാം.
സ്‌റ്റെപ്പ് 3: അപ്പോള്‍ ഒരു സ്‌ക്രീന്‍ തുറന്നു വരും. തുടര്‍ന്നു പോകാനായി 'WhatsApp' ടാപ്പ് ചെയ്യേണ്ടതാണ്.
സ്‌റ്റെപ്പ് 4: ഇപ്പോള്‍ നിങ്ങളുടെ കോണ്ടാക്റ്റുകളെ സമീപിക്കാന്‍ നിങ്ങള്‍ക്ക് അനുമതി നല്‍കേണ്ടതുണ്ട്. തുടരാനായി 'Allow' എന്നതില്‍ ടാപ്പ് ചെയ്യുക.
സ്‌റ്റെപ്പ് 5: ഇവിടെ വാട്ട്‌സാപ്പ് സന്ദേശം ഷെഡ്യൂള്‍ ചെയ്യുന്നതിനായി സന്ദേശം, തീയതി, സമയം എന്നിവ സജ്ജീകരിക്കേണ്ടതുണ്ട്.
സ്‌റ്റെപ്പ് 6: ഇതു സജ്ജീകരിച്ചു കഴിഞ്ഞാല്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തിനു കുറച്ചു സെക്കന്‍ഡുകള്‍ക്കു മുമ്പ് നിങ്ങള്‍ക്ക് ഒരു അറിയിപ്പു ലഭിക്കും.
സ്‌റ്റെപ്പ് 7: ഇനി നിങ്ങള്‍ക്ക് അയക്കേണ്ട കോണ്‍ടാക്റ്റിനെ തിരഞ്ഞെടുക്കുക.
GBWhatsApp ഉപയോഗിച്ച് എങ്ങനെ വാട്ട്‌സാപ്പ് സന്ദേശം ഷെഡ്യൂള്‍ ചെയ്യാം
സ്‌റ്റെപ്പ് 1: ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ GBWhatsApp for android ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.
സ്‌റ്റെപ്പ് 2: ആപ്പ് തുറന്നതിനു ശേഷം നിങ്ങളുടെ വാട്ട്‌സാപ്പ് നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇനി മുകളില്‍ വലതു കോണില്‍ നിന്നും 'Message Scheduler' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
സ്‌റ്റെപ്പ് 3: അടുത്തതായി '+' ബട്ടണില്‍ ടാപ്പ് ചെയ്ത് നിങ്ങളുടെ പുതിയ ഷെഡ്യൂള്‍ ചേര്‍ക്കുക.
സ്‌റ്റെപ്പ് 4: അവിടെ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് 'Schedule' ല്‍ ക്ലിക്ക് ചെയ്യുക.