വയനാട് ചുരം റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

വയനാട്: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട വയനാട് ചുരം റോഡില്‍ യാത്ര പുനരാരംഭിച്ചു. ബുധാനാഴ്ച വൈകീട്ടാണ് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. ചുരം…

By :  Editor
Update: 2018-08-09 23:26 GMT

വയനാട്: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട വയനാട് ചുരം റോഡില്‍ യാത്ര പുനരാരംഭിച്ചു. ബുധാനാഴ്ച വൈകീട്ടാണ് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. ചുരം റോഡില്‍ ഏഴിടങ്ങളിലാണ് മണ്ണിടിഞ്ഞിരുന്നത്. ഒമ്ബതാം വളവിനടുത്ത് പാറക്കല്ലുകള്‍ ഇടിഞ്ഞു വീണതുമൂലം നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിയിരുന്നു.

ഇന്നലെ മുതല്‍ നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് റോഡ് ഗതാഗത യോഗ്യമായത്. ജില്ലയിലേക്കുള്ള ഇതര ചുരം റോഡുകളിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വയനാട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

Tags:    

Similar News