നീറ്റ് വര്‍ഷത്തില്‍ രണ്ട് തവണയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം: കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് വര്‍ഷത്തില്‍ രണ്ട് തവണയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം. നേരത്തെ, രണ്ട് തവണയായി പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക്…

By :  Editor
Update: 2018-08-10 23:25 GMT

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് വര്‍ഷത്തില്‍ രണ്ട് തവണയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം.

നേരത്തെ, രണ്ട് തവണയായി പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അധിക സമ്മര്‍ദം ഉണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാനവിഭവ ശേഷി മന്ത്രാലയത്തിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശം മാനിച്ചാണ് പുന:പരിശോധന. പരീക്ഷ ഓണ്‍ലൈന്‍ ആക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുമോ എന്ന ആശങ്കയും ആരോഗ്യമന്ത്രാലയം പങ്കുവെച്ചു. അതേസമയം, ആദ്യതവണ പരീക്ഷ പൂര്‍ണമായി ഓണ്‍ലൈനാക്കില്ലെന്നും ആവശ്യമായവര്‍ക്ക് എഴുത്ത് പരീക്ഷയും ലഭ്യമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Similar News