പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക് യുവനടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കി

കൊച്ചി: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് യുവനടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കി. തെലുങ്കിലെ തന്നെ യുവനടന്മാരായ വിജയ് ദേവരകൊണ്ട 5 ലക്ഷവും…

By :  Editor
Update: 2018-08-13 05:26 GMT

കൊച്ചി: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് യുവനടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കി. തെലുങ്കിലെ തന്നെ യുവനടന്മാരായ വിജയ് ദേവരകൊണ്ട 5 ലക്ഷവും രാം ചരണ്‍ തേജയും ഭാര്യയും 5 ലക്ഷവും സംഭാവന ചെയ്തിട്ടുണ്ട്.

നടന്‍ മോഹന്‍ലാലും മമ്മൂട്ടിയും 25 ലക്ഷം രൂപയും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ 25 ലക്ഷം രൂപയും ധനസഹായം നല്‍കിയിട്ടുണ്ട്. താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം, തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി 25 ലക്ഷം, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഒരു കോടി, യു എ ഇ എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ ഡോ ബിആര്‍ ഷെട്ടി രണ്ടു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിരുന്നു.

പിണറായി വിജയന്‍ 1 ലക്ഷവും രമേശ് ചെന്നിത്തലയും ആരോഗ്യ മന്ത്രി പി കെ ശൈലജയും തങ്ങളുടെ ഒരു മാസത്തെ ശമ്പളമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം, ഗവര്‍ണര്‍ പി സദാശിവം ഒരു ലക്ഷം, കര്‍ണ്ണാടക സര്‍ക്കാര്‍ 10 കോടി, തമിഴ്‌നാട് സര്‍ക്കാര്‍ 5 കോടി നല്‍കി.

താരസംഘടനയായ അമ്മ ആദ്യഘട്ട സംഭാവനയായി പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തെന്നിന്ത്യന്‍ നടികര്‍സംഘം ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 5 ലക്ഷം, എന്‍ സ് ആശുപത്രി 5 ലക്ഷം, യുവനടി അനുപമ പരമേശ്വരന്‍ 1 ലക്ഷം നല്‍കും. കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജയസൂര്യ എത്തി അരി വിതരണം നടത്തിയിരുന്നു.

Similar News