മണ്ണിടിച്ചില്‍: കൊല്ലം-തേനി ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

കുമളി: കൊല്ലം-തേനി ദേശീയപാതയില്‍ എരച്ചപ്പാലത്ത് റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലേക്കുള്ള വാഹന ഗതാഗതം നിലച്ചതോടെ നിരവധി പേരാണ്…

By :  Editor
Update: 2018-08-15 05:22 GMT

കുമളി: കൊല്ലം-തേനി ദേശീയപാതയില്‍ എരച്ചപ്പാലത്ത് റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

തമിഴ്‌നാട്ടിലേക്കുള്ള വാഹന ഗതാഗതം നിലച്ചതോടെ നിരവധി പേരാണ് കുമളിയില്‍ കുടുങ്ങി കിടക്കുന്നത്. കനത്ത മഴയില്‍ റോഡിന്റെ ഒരുവശം താഴേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. രാവിലെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്തും മതമ്പയിലും പെരുവന്താനത്തും മണ്ണിടിച്ചിലുണ്ടായിരുന്നു. പെരുവന്താനത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് ദേശീയപാതയില്‍ ഏറെ നേരെ ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു

Similar News