നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാട്‌സാപ്പ് വോയ്‌സ് കോള്‍

പ്രകൃതി ദുരന്തത്തെ നേരിടാന്‍ രാജ്യം ഒന്നടങ്കം പൊരുതുമ്പോള്‍ പലപ്പോഴും ടെലികോം നെറ്റ് വര്‍ക്ക് പ്രശ്‌നത്തിലാകുന്നു. മിക്കവര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ വരെ വിളിക്കാനും, സന്ദേശങ്ങള്‍ കൈമാറാനും സാധിക്കാതെ വരുന്നുണ്ട്.…

By :  Editor
Update: 2018-08-19 04:25 GMT

പ്രകൃതി ദുരന്തത്തെ നേരിടാന്‍ രാജ്യം ഒന്നടങ്കം പൊരുതുമ്പോള്‍ പലപ്പോഴും ടെലികോം നെറ്റ് വര്‍ക്ക് പ്രശ്‌നത്തിലാകുന്നു. മിക്കവര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ വരെ വിളിക്കാനും, സന്ദേശങ്ങള്‍ കൈമാറാനും സാധിക്കാതെ വരുന്നുണ്ട്. ഓരോ നിമിഷവും ലക്ഷക്കണക്കിന് കോളുകളാണ് വിവിധ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ വഴി പോകുന്നത്.

അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ഉപേക്ഷിച്ച് കാര്യങ്ങള്‍ പെട്ടെന്ന് അറിയിച്ച് നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കണമെന്നാണ് ടെലികോം കമ്പനികളിലെ സാങ്കേതിക വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. ഫോണില്‍ ഇന്റര്‍നെറ്റുള്ളവര്‍ വോയ്‌സ് കോളുകള്‍ക്ക് പകരം വാട്‌സാപ്പ് വോയ്‌സ് കോളുകളും മെസേജുകളും ഉപയോഗിച്ചാല്‍ ഒരു പരിധിവരെ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

മിക്ക സ്ഥലങ്ങളിലും വൈദ്യുതി പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇതിനാല്‍ തന്നെ മികച്ച നെറ്റ്‌വര്‍ക്കുകള്‍ നല്‍കാന്‍ ടെലികോം കമ്പനികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചില ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്.

Similar News