ഓപ്പോ എഫ് 9 പ്രോ വിപണിയില്‍

ഓപ്പോ എഫ് സീരീസിലെ പുതിയ മോഡല്‍ എഫ് 9 പ്രോ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ക്യാമറയാണ് ഓപ്പോയുടെ അടിസ്ഥാന മോഡല്‍ ഫോണില്‍ മുതല്‍ അവര്‍ നല്‍കിയിരുന്നത്. എഫ്…

By :  Editor
Update: 2018-08-26 03:57 GMT

ഓപ്പോ എഫ് സീരീസിലെ പുതിയ മോഡല്‍ എഫ് 9 പ്രോ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ക്യാമറയാണ് ഓപ്പോയുടെ അടിസ്ഥാന മോഡല്‍ ഫോണില്‍ മുതല്‍ അവര്‍ നല്‍കിയിരുന്നത്. എഫ് 9 പ്രോയിലും ഈ പതിവ് തെറ്റിച്ചിട്ടില്ല. 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 25 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറയുമാണ് ഈ ഫോണിലും നല്‍കിയിരിക്കുന്നത്.

6.3 ഇഞ്ച് സ്‌ക്രീന്‍, 3,500 എം.എ.എച്ച്. ബാറ്ററി എന്നിവയുള്ള ഫോണിന് ഹെലിയോ പി60 പ്രോസസര്‍ ആണ് കരുത്തുപകരുന്നത്. 64 ജിബി ഇന്റേണല്‍ മെമ്മറിയും നാല് ജിബി റാമുമാണ് ഈ ഫോണില്‍ ഒരുക്കിയിരിക്കുന്നത്.
6.3 ഇഞ്ച് സ്‌ക്രീന്‍, 3,500 എം.എ.എച്ച്. ബാറ്ററി എന്നിവയുള്ള ഫോണിന് ഹെലിയോ പി60 പ്രോസസര്‍ ആണ് കരുത്തുപകരുന്നത്. 64 ജിബി ഇന്റേണല്‍ മെമ്മറിയും നാല് ജിബി റാമുമാണ് ഈ ഫോണില്‍ ഒരുക്കിയിരിക്കുന്നത്.

അഞ്ചു മിനിറ്റ് വി.ഒ.ഒ.സി. ഫ്‌ലാഷ് ചാര്‍ജ് വഴി രണ്ട് മണിക്കൂര്‍ സംസാര സമയം ലഭിക്കും. മൊബൈലുകളില്‍ ആദ്യമായി ഗ്രേഡിയന്റ് എ കളര്‍ ഡിസൈനോടെയാണ് പുതിയ മോഡല്‍ വരുന്നത്. സണ്‍റൈസ് റെഡ്, ട്വിലൈറ്റ് ബ്ലൂ, സ്റ്റാറി പര്‍പ്പിള്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. ഓഗസ്റ്റ് 31മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന ആരംഭിക്കുന്ന എഫ് 9ന് 19,990 മുതലായിരിക്കും വില തുടങ്ങുന്നത്.

Similar News