പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി: ബാഗും നോട്ട്ബുക്കും സര്‍ക്കാര്‍ നല്‍കും
തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച ടെക്സ്റ്റ് ബുക്കുകള്‍ക്കു പകരം വിതരണം ചെയ്യാനുള്ളവയുടെ അച്ചടി പൂര്‍ത്തിയായി. ഓണാവധിക്ക് ശേഷം ആദ്യ മൂന്നു പ്രവൃത്തി ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് സ്‌കൂളുകളില്‍…
തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച ടെക്സ്റ്റ് ബുക്കുകള്‍ക്കു പകരം വിതരണം ചെയ്യാനുള്ളവയുടെ അച്ചടി പൂര്‍ത്തിയായി. ഓണാവധിക്ക് ശേഷം ആദ്യ മൂന്നു പ്രവൃത്തി ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് സ്‌കൂളുകളില്‍ ശേഖരിക്കും. തുടര്‍ന്ന് പുസ്തകങ്ങളും മറ്റും വിതരണം ചെയ്യും. അതേസമയം, നശിച്ചു പോയ ടെക്സ്റ്റ് ബുക്ക് മാത്രമാണ് സര്‍ക്കാര്‍ നല്‍കുകയെന്ന പ്രചാരണം ശരിയല്ല. ബാഗ്, നോട്ട്ബുക്ക് എന്നിവയും സര്‍ക്കാര്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഓണാവധിക്കുശേഷം ഓഗസ്റ്റ് 29 നു തുറക്കും. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പു വരുത്തി മാത്രമായിരിക്കും അവിടെ അധ്യയനം ആരംഭിക്കുക. ഇതിനുള്ള പരിശോധന വരുംദിവസങ്ങളില്‍ നടത്തും. . സ്‌കൂളുകളിലെ കിണറുകളെല്ലാം ഇന്നും നാളെയുമായി ക്ലോറിനേഷന്‍ നടത്തും. ഓരോ വിദ്യാലയത്തിലും ശുദ്ധജലലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. 100 ഡിഗ്രി തിളപ്പിച്ചശേഷം മാത്രമേ കുട്ടികള്‍ക്ക് കുടിക്കാനായി വെള്ളം നല്‍കാവൂ എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.