പ്രളയത്തിന്റെ പേരില്‍ കേരളം തെറ്റിദ്ധാരണ പരത്തുകയാണ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാതെ തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ വിട്ടു വീഴ്ചയില്ലാതെ തമിഴ്‌നാട്. പ്രളയത്തിന്റെ പേരില്‍ കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്നും, അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി…

By :  Editor
Update: 2018-08-31 04:55 GMT

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ വിട്ടു വീഴ്ചയില്ലാതെ തമിഴ്‌നാട്. പ്രളയത്തിന്റെ പേരില്‍ കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്നും, അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടി ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിനോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിക്കാത്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായതെന്ന് കേരളം അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് 13 ഷട്ടറുകളും ഒരുമിച്ചു തുറക്കേണ്ടി വന്നതും മഹാ പ്രളയത്തിന് കാരണമായി.

ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഘട്ടങ്ങളില്‍ ജലനിരപ്പ് കുറയ്ക്കാന്‍ സൂപ്പര്‍വൈസറി, മാനേജ്‌മെന്റ് കമ്മിറ്റികള്‍ വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

Tags:    

Similar News