മാധ്യമങ്ങള്‍ നീതിബോധം പാലിക്കണം; നമിത പ്രമോദ്

ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നടി നമിത പ്രമോദ്. സിനിമാരംഗത്ത് ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക്…

By :  Editor
Update: 2018-09-03 04:09 GMT

ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നടി നമിത പ്രമോദ്. സിനിമാരംഗത്ത് ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണം നമിത പറഞ്ഞു.

നടിയേ ആക്രമിച്ച കേസില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പടര്‍ന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള നടി ദിലീപിനോടൊപ്പം ചുരുക്കം സിനിമകളില്‍ അഭിനയിച്ചുണ്ടെന്നുമായിരുന്നു വ്യാജവാര്‍ത്ത.

ഒരാളെകുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെകുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിന്റെ ഭാഗമാണെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നത് ശരിയല്ല നടി പ്രതികരിച്ചു. വ്യാജവാര്‍ത്തകള്‍ ആദ്യം മനോവിഷമം ഉണ്ടാക്കിയെങ്കിലും കുടുംബത്തിന്റെയും ബന്ധുകളുടെയും പിന്തുണ വലുതായിരുന്നെന്ന് നമിത കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News