പ്രളയക്കെടുതി ബാധിക്കാത്തവര്‍ക്കും സഹായം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

മലപ്പുറം: മലപ്പുറത്ത് പ്രളയക്കെടുതി ബാധിക്കാത്ത വീടുകള്‍ക്ക് സര്‍ക്കാര്‍ സഹായം ആവശ്യമാണെന്ന് വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത്…

By :  Editor
Update: 2018-09-03 23:31 GMT

മലപ്പുറം: മലപ്പുറത്ത് പ്രളയക്കെടുതി ബാധിക്കാത്ത വീടുകള്‍ക്ക് സര്‍ക്കാര്‍ സഹായം ആവശ്യമാണെന്ന് വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേട് സംഭവിച്ചതായും സംരക്ഷണ ഭിത്തി ആവശ്യമാണെന്നുമുള്ള വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

അസി.എന്‍ജിനീയര്‍ കെ.ടി അലി ഫൈസല്‍, ദിവസവേതന അടിസ്ഥാനത്തില്‍ ഓവര്‍സിയറായി ജോലി നോക്കുന്ന എ. സതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി അപേക്ഷകരെ നിയമവിരുദ്ധമായി സഹായിക്കുവാന്‍ കൂട്ടുനിന്നതായി ചീഫ് എന്‍ജിനീയര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കെ.ടി അലി ഫൈസലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനും എ.സതീഷ് എന്നയാളെ സേവനത്തില്‍നിന്നു ഉടന്‍ പിരിച്ചുവിടാനും തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദ്ദേശിച്ചു.

Tags:    

Similar News