ജീപ്പ് അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ജയറാം

തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയുടെ നിജസ്ഥിതി പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നടന്‍ ജയറാം. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍ പെട്ടുവെന്ന…

By :  Editor
Update: 2018-09-04 04:55 GMT

തന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയുടെ നിജസ്ഥിതി പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നടന്‍ ജയറാം. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍ പെട്ടുവെന്ന തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇത് സത്യമല്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഞാനും ഈ വീഡിയോ കാണുന്നുണ്ട്. എനിക്കെന്തോ അപകടം പറ്റിയെന്ന് കരുതി ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. അത് ഞാനല്ല, ഇനി അതിനുള്ളില്‍ ആരാണെങ്കിലും ആ വ്യക്തിക്ക് ഒന്നും പറ്റാതിരിക്കട്ടെ. എന്നോട് വിവരം തിരക്കിയവര്‍ക്കും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി' ജയറാം പറഞ്ഞു.

വളരെ ദുര്‍ഘടം പിടിച്ച പാതയിലൂടെ ഒരാള്‍ ജീപ്പ് ഓടിച്ചു കൊണ്ടുപോകുന്നതും കയറ്റത്തില്‍ വച്ച് വാഹനത്തിന്റെ നിയന്ത്രണം തെറ്റി അതിനുള്ളില്‍ ഉണ്ടായിരുന്നവര്‍ തെറിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Similar News