പ്രശസ്ത നടന്‍ ബര്‍ട് റൈനോള്‍ട്‌സ് അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ ബര്‍ട് റൈനോള്‍ട്‌സ് അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതം മൂലം ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു ദശകങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍…

By :  Editor
Update: 2018-09-06 23:38 GMT

ലോസ് ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ ബര്‍ട് റൈനോള്‍ട്‌സ് അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതം മൂലം ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു ദശകങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കാര്‍ നാമനിര്‍ദേശം, നിരവധി ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ എന്നിവ നേടി.

ഫുഡ്‌ബോള്‍ കളിക്കാരനാകാന്‍ ആഗ്രഹിച്ച് ജീവിച്ച റൈനോള്‍ട്‌സിന് ഏറ്റ പരിക്കാണ് മോഹമുപേക്ഷിച്ച് സിനിമാ ലോകത്തേക്ക് തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1950ല അഭിനയം തുടങ്ങി. എന്നാല്‍ 1972 ല്‍ പുറത്തിറങ്ങിയ ഡെലിവറന്‍സ് ആണ് നടനെ പ്രശ്‌സിയുടെ കൊടുമുടിയിലെത്തിച്ചത്. മൂന്ന് ഓസ്‌കന്‍ നോമിനേഷനുകളാണ് ആ ചിത്രത്തിന് ലഭിച്ചത്.

പ്രശസ്തിയുടെ ഔന്നിത്യത്തില്‍ നില്‍ക്കുേമ്പാഴും വിവാദങ്ങളും റൈനോള്‍ഡ്‌സിനൊപ്പമുണ്ടായിരുന്നു. ഡെലിവറന്‍സ് എന്ന ചിത്രത്തിന്റെ വിജയത്തിനിടെ കോസ്‌മോപൊളിറ്റന്‍ മാഗസിനില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് റൈനോള്‍ട്‌സ് വിവാദങ്ങളും ക്ഷണിച്ചു വരുത്തി.

1977ല്‍ പുറത്തിറങ്ങിയ സ്‌മോക്കി ആര്‍ഡ് ബാന്‍ഡിഡ് ഹോളിവുഡിന് ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ധൂര്‍ത്ത് മൂലം 1980കളാകുേമ്പാഴേക്കും റൈനോള്‍ട്‌സ് തകര്‍ന്നടിഞ്ഞു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 1997ല്‍ ബൂഗി നൈറ്റ്‌സിലൂടെ തിരിച്ചു വന്നു. ഈ ചിത്രത്തിലൂടെ റൈനോള്‍സിന് ഓസ്‌കര്‍ നോമിനേഷനും ലഭിച്ചു.

ദ ലോങ്ങെസ്റ്റ് യാര്‍ഡ്, സെമി ടഫ്, സ്റ്റാര്‍ട്ടിങ്ങ് ഓവര്‍, ദ ബെസ്റ്റ് ലിറ്റില്‍ വേര്‍ഹൗസ് ഇന്‍ ടെക്‌സാസ് എന്നീ സനിമകള്‍ റൈനോള്‍ട്‌സ് അനശ്വരമാക്കിയ ചിത്രങ്ങളില്‍ ചിലതാണ്.

Similar News