പ്രളയം: രണ്ടാം ഭാഗ പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായി

സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള രണ്ടാം ഭാഗാം പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായെന്ന് കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി. 3325 സൊസൈറ്റികളിലേക്ക് വേണ്ട 1,96,2200 പുസ്തകങ്ങളുടെ അച്ചടിയും…

By :  Editor
Update: 2018-09-14 23:45 GMT

സംസ്ഥാനത്ത് സ്‌കൂളുകളിലേക്കുള്ള രണ്ടാം ഭാഗാം പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായെന്ന് കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റി. 3325 സൊസൈറ്റികളിലേക്ക് വേണ്ട 1,96,2200 പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് പൂര്‍ത്തിയായത്.

ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങള്‍ക്കാണ് രണ്ടാംഭാഗമുള്ളത്. അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പാഠ പുസ്തകങ്ങള്‍ പണമടച്ചാലാണ് ജില്ലാ ഹബ്ബില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് കൈപ്പറ്റാന്‍ സാധിക്കുക. പാഠപുസ്തകങ്ങളുടെ വിതരണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും.

പ്രളയത്തെ തുടര്‍ന്ന് നശിച്ച പുസ്തകങ്ങള്‍ക്ക് പകരം വിതരണം ചെയ്യേണ്ട പുസ്തകങ്ങളും സൊസൈറ്റികളില്‍ എത്തിച്ചു. പ്രളയത്തില്‍ 65 ലക്ഷം പാഠപുസ്തകങ്ങള്‍ നശിച്ചിരുന്നു.

Similar News