അന്നൊരിക്കല്‍ മമ്മൂട്ടി വരെ ചോദിച്ചു, ക്യാപ്റ്റാ ഒന്നു മാറിതന്നൂടെ

ക്യാപ്റ്റന്‍ രാജുവിന്റെ മരണം മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്. ജീവിതത്തിന്റെ അവസാന നാളുകളില്‍ ക്ഷീണിതനായിരുന്നെങ്കിലും അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങള്‍ മലയാളി ഒരിക്കലും മറക്കില്ല. 'വടക്കന്‍ വീരഗാഥ'യിലെ അരിങ്ങോടരെയും,…

By :  Editor
Update: 2018-09-16 22:57 GMT

ക്യാപ്റ്റന്‍ രാജുവിന്റെ മരണം മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്. ജീവിതത്തിന്റെ അവസാന നാളുകളില്‍ ക്ഷീണിതനായിരുന്നെങ്കിലും അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങള്‍ മലയാളി ഒരിക്കലും മറക്കില്ല. 'വടക്കന്‍ വീരഗാഥ'യിലെ അരിങ്ങോടരെയും, ആഗസ്റ്റ് ഒന്നിലെ കില്ലറും, 'നാടോടിക്കാറ്റി'ലെ പവനായിയുമൊക്കെ മലയാള സിനിമയെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളാണ്.

ഒരു കാലത്ത് ഏറ്റവും കൂടുതല്‍ അന്യഭാഷാ ചിത്രങ്ങള്‍ ചെയ്തിരുന്ന മലയാള നടനായിരുന്നു ക്യാപ്റ്റന്‍ രാജു. തമിഴില്‍ മാത്രം അറുപതിലധികം ചിത്രങ്ങളിലാണ് ക്യാപ്റ്റന്‍ രാജു അഭിനയിച്ചത്. തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലെല്ലാം തന്റെ കഴിവ് തെളിയിക്കാന്‍ ക്യാപറ്റനായി. അന്യഭാഷാ ചിത്രങ്ങളിലെ തിരക്ക് കണ്ട് ഒരിക്കല്‍ മമ്മൂട്ടി പോലും ക്യാപറ്റനോട് ചോദിച്ചിട്ടുണ്ട് 'ഒന്നു മാറി തരോ, ഞങ്ങള്‍ക്കും ഒരു അവസരം കിട്ടട്ടെയെന്ന്'. തമാശയ്ക്കാണ് മമ്മൂട്ടി അത് ചോദിച്ചതെങ്കിലും ഒരു കാലത്ത് ക്യാപ്റ്റന്‍ രാജുവെന്നാല്‍ തിരക്കിന്റെ പര്യായം തന്നെയായിരുന്നു.

Similar News