വിദ്യാര്‍ത്ഥികള്‍ക്കൊരു സുവര്‍ണാവസരം: ചൊവ്വാ ദൗത്യത്തിനുള്ള പേര് തേടി നാസ
വാഷിംഗ്ടണ്‍: 2020 ചൊവ്വാ ദൗത്യത്തിനായുള്ള പര്യവേഷക വാഹനത്തിന് പേരു തേടി നാസ. ആഗോള തലത്തില്‍ വിദ്യാര്‍ത്ഥികളോടാണ് പേരു നിര്‍ദ്ദേശിക്കാന്‍ നാസ ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വയിലേയ്ക്കുള്ള ഏറ്റവും വലിയ പഠനമാണ്…
വാഷിംഗ്ടണ്‍: 2020 ചൊവ്വാ ദൗത്യത്തിനായുള്ള പര്യവേഷക വാഹനത്തിന് പേരു തേടി നാസ. ആഗോള തലത്തില്‍ വിദ്യാര്‍ത്ഥികളോടാണ് പേരു നിര്‍ദ്ദേശിക്കാന്‍ നാസ ആവശ്യപ്പെട്ടിരിക്കുന്നത്.
ചൊവ്വയിലേയ്ക്കുള്ള ഏറ്റവും വലിയ പഠനമാണ് 2020 ല്‍ നടക്കാന്‍ പോകുന്ന പദ്ധതി. ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോ എന്നു വരെ വിശദമായി പഠിക്കാന്‍ ഉദ്ദേശിച്ചാണ് നാസ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പേരു കണ്ടെത്തല്‍ പരിപാടി ഏറ്റെടുത്ത് ചെയ്യാന്‍ പങ്കാളിയെയും നാസ തിരയുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് സ്‌പോണ്‍സര്‍മാര്‍ക്കും ഇതില്‍ പങ്കാളികളാകാം. താല്‍പര്യമുള്ളവര്‍ അടുത്ത മാസം 9ന് മുന്‍പായി വിവരങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തെ അറിയിക്കണം.
1997ല്‍ നടന്ന ചൊവ്വാദൗത്യത്തിലും നാസ ഇതേ രീതിയില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പേരുകള്‍ ക്ഷണിച്ചിരുന്നു. ആയിരക്കണക്കിന് കുട്ടികളാണ് അന്ന് മത്സരത്തില്‍ പങ്കെടുത്തിരുന്നതെന്നും എല്ലാവര്‍ക്കും വലിയ ആവേശമായിരുന്നെന്നും നാസയുടെ ഉദ്യോഗസ്ഥന്‍ സര്‍ബുചേന്‍ ഓര്‍മ്മിച്ചു.
അന്ന് ഏറ്റവും നല്ല പേര് നിര്‍ദ്ദേശിച്ച ആള്‍ക്ക് ദൗത്യത്തില്‍ പങ്കെടുക്കാനും നാസ അവസരം നല്‍കിയിരുന്നു. ഫ്‌ളോറിഡയില്‍ 2020 ആഗസ്റ്റിനായിരിക്കും ചൊവ്വാ ദൗത്യം ആരംഭിക്കുന്നത്.