ഇവൾ കജോള്‍ വിഷപാമ്പുകളുടെ തോഴി
ഇവൾ ഉത്തര്‍പ്രദേശ് ഖട്ടമ്പൂര്‍ സ്വദേശിയായ പതിനൊന്നുകാരി കജോള്‍ വിഷപാമ്പുകളുടെ കൂട്ടുകാരി, രാവിലെ ഏഴിന് എഴുന്നേല്‍ക്കുന്നത് മുതല്‍ കജോളിന്റെ ഊണും ഉറക്കവുമെല്ലാം ഈ വിഷ സര്‍പ്പങ്ങള്‍ക്കൊപ്പമാണ്. ഇവരെ വിട്ടു…
ഇവൾ ഉത്തര്‍പ്രദേശ് ഖട്ടമ്പൂര്‍ സ്വദേശിയായ പതിനൊന്നുകാരി കജോള്‍ വിഷപാമ്പുകളുടെ കൂട്ടുകാരി, രാവിലെ ഏഴിന് എഴുന്നേല്‍ക്കുന്നത് മുതല്‍ കജോളിന്റെ ഊണും ഉറക്കവുമെല്ലാം ഈ വിഷ സര്‍പ്പങ്ങള്‍ക്കൊപ്പമാണ്. ഇവരെ വിട്ടു പിരിയാൻ മടി ആയതുകൊണ്ട് സ്കൂളിൽ പോകാറില്ല .സദാസമയം ഇവരുടെ കൂടെ തന്നെ. രാവിലെ എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കുക്കുക,കൂടെ കളിക്കുക ഇതൊക്കെയാണ് ഹോബി. എന്നാല്‍, പാമ്പുകള്‍ക്ക് പുറകെയുള്ള കജോളിന്റെ കറക്കം ചില പാമ്പുകൾക്ക് അത്ര പിടിച്ചിട്ടില്ല കിട്ടിയിട്ടുണ്ട് കജോളിനും കടി.പലവട്ടം.എന്നാൽ കാജോളിന് അതൊന്നും ഒരു പ്രശ്‌നമേ അല്ല.രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരുമുള്ള കാജോളിന്റെ പിതാവ് 45 വര്‍ഷമായി പാമ്പുപിടുത്തക്കാരനാണ്.ക്രമേണ ഈ ജോലി അദ്ദേഹം തന്റെ മൂത്തപുത്രന് കൈമാറി. ഇപ്പോഴിതാ ഇളയമകളായ കജോളും കുലത്തൊഴിലിലേക്ക് മാറിയിരിക്കുന്നു. ഈ പതിനൊന്നുകാരിയും ഇപ്പോള്‍ പാമ്പുപിടുത്തത്തിന് പോകാറുണ്ട്. കുലത്തൊഴിലാണെങ്കിലും ഇത്ര ചെറുപ്പത്തിലേ ഇത്രയും അടുപ്പം എങ്ങനെയുണ്ടായി എന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്.