കോഴിക്കോട് മയക്കുമരുന്നു മാഫിയ സജീവമാകുന്നുവോ ! രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് 23 കിലോ കഞ്ചാവ്
കോഴിക്കോട് ; കോഴിക്കോട് മയക്കുമരുന്നു മാഫിയ സജീവമാകുന്നുവോ ! രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ലോക്കല്‍ പോലീസും കൂടി പിടികൂടിയത്.…
കോഴിക്കോട് ; കോഴിക്കോട് മയക്കുമരുന്നു മാഫിയ സജീവമാകുന്നുവോ ! രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ലോക്കല്‍ പോലീസും കൂടി പിടികൂടിയത്. 23 കിലോ കഞ്ചാവാണ്.കൂടാതെ നിരോധിത ന്യൂജന്‍ ലഹരിമരുന്നുകളായ എംഡിഎംഎ എക്സ്റ്റസി പില്‍സ് 50 എണ്ണവും സ്റ്റാമ്പ് രൂപത്തിലുള്ള എല്‍എസ്ഡി 25 എണ്ണവും ഹാഷിഷ് 50 ഗ്രാമും പിടികൂടിയിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനക്കായി കൊണ്ടുവന്ന ആറു കിലോയിലധികം കഞ്ചാവുമായി ഇന്നലെ രണ്ടുപേരാണ് പിടിയിലായത്.നരിക്കുനി എരവന്നൂര്‍ സ്വദേശി തുവ്വാട്ടു വീട്ടില്‍ മുഹമ്മദ് റബി (21), നരിക്കുനി പുന്നശ്ശേരി സ്വദേശി കായലാട്ടുമ്മല്‍ മുഹമ്മദ് ആഷിക് (20) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്.
ഗോവ,ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനും ഇത്തരം പാര്‍ട്ടികളില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നതിനും വേണ്ടിയാണ് ഇവർ കഞ്ചാവ് വില്പന നടത്തുന്നതെന്നാണ് അറിയുന്നത്.സമീപകാലത്ത് കോഴിക്കോട് ജില്ലയില്‍ പിടിയിലായവരില്‍നിന്നും ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് രണ്ടുപേരെ പിടികൂടാനായത്.തമിഴ്നാട്,ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് ഇവിടെ എത്തിച്ച് 500 രൂപയുടെ ചെറു പാക്കറ്റുകളാക്കി ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയാണ് ഇവരുടെ രീതി. അന്യസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികളാണ് പോലീസ് തുടങ്ങി കഴിഞു.