റവന്യൂ ജില്ലാ കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ വടകര സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ആരംഭിച്ചു

റവന്യൂ ജില്ലാ കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ വടകര സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ആരംഭിച്ചു. ഈ വർഷം എല്ലാ ജില്ലകളിലും ഒരേ സമയമാണ് രചനാ മത്സരങ്ങൾ. ഓരോ ജില്ലയിലെയും…

By :  Editor
Update: 2018-11-14 03:50 GMT
റവന്യൂ ജില്ലാ കലോത്സവത്തിന്റെ രചനാ മത്സരങ്ങൾ വടകര സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ആരംഭിച്ചു. ഈ വർഷം എല്ലാ ജില്ലകളിലും ഒരേ സമയമാണ് രചനാ മത്സരങ്ങൾ. ഓരോ ജില്ലയിലെയും വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് മത്സരം തുടങ്ങുന്ന സമയത്ത് ലഭിക്കുന്ന പാ‌സ‌്‌വേഡ‌് ഉപയോഗിച്ചാണ് മത്സര വിഷയം ലഭിക്കുന്നത്.
ഡിഡിഇ ഇ കെ സുരേഷ് കുമാർ ജനറൽ കൺവീനറും ബി മധു പ്രോഗ്രാം കൺവീനറുമായ കമ്മറ്റിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ചൊവ്വാഴ‌്ച നടന്ന രചനാ മത്സരങ്ങളിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ: കവിതാ രചന (മലയാളം–-ഹൈസ്കൂൾ): ബി ശ്രീനന്ദ ജിജിഎച്ച്എസ്എസ് കൊയിലാണ്ടി. കവിതാ രചന (മലയാളം–-ഹയർ സെക്കൻഡറി): കെ അനാമിക ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ. കവിതാ രചന (കന്നഡ–- ഹൈസ്കൂൾ): അപർണ സതീഷ് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ. (കവിതാ രചന–-തമിഴ് ഹൈസ്കൂൾ): ജി ജ്ഞാനദർശിനി, ജിജിഎച്ച്എസ്എസ് നടക്കാവ്. കഥാരചന (മലയാളം–-ഹൈസ്കൂൾ): ബി എസ് കൃഷ്ണ, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്

Similar News