ഭക്തരുടെ പ്രതിഷേധത്തിൽ മുട്ടുമടക്കി തൃപ്തി ദേശായ് മടങ്ങുന്നു

ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി. ഇന്ന് രാത്രി 9.30ഓടെ മടങ്ങുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു.…

By :  Editor
Update: 2018-11-16 07:32 GMT

ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വിശ്വാസികളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി. ഇന്ന് രാത്രി 9.30ഓടെ മടങ്ങുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു. വിമാനത്താവളത്തില്‍ നിന്നും തിരികെ പൂനെയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ തീരുമാനം വൈകിട്ട് ആറിന് ശേഷം അറിയിക്കാമെന്ന് തൃപ്‌തി ദേശായി നേരത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍ മണ്ഡലകാലത്ത് തന്നെ തിരികെവരുമെന്നും അവര്‍ അറിയിച്ചിരുന്നു.

ഇന്ന് രാവിലെ 4.30ഓടെ കൊച്ചിയിലെത്തിയ തൃപ്‌തിക്ക് പ്രതിഷേധം കാരണം വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 13 മണിക്കൂറിലേറെ ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിലായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പോകാന്‍ വാഹനം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. വിമാനത്താവളത്തിലെ പ്രീപെയ്ഡ് കൗണ്ടറിലെ ടാക്‌സികളും ഓണ്‍ലൈന്‍ ടാക്‌സികളും തൃപ്‌തിയെ കൊണ്ടുപോകാന്‍ തയ്യാറായില്ല.

അതേസമയം, ശബരിമലയില്‍ പ്രവേശിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് തൃപ്‌തി ദേശായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.

Similar News